കസ്ററയ്ക്ക് തടാകത്തിനു സമീപത്തായി ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ശക്തമായ വരണ്ട കാറ്റുള്ളതിനാല്‍ തീ നിയന്ത്രിക്കുന്നതിന് വെല്ലുവിളിയാണ്. കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19,000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ശക്തമായ വരണ്ട കാറ്റ് ഉള്ളതിനാല്‍ തെക്കന്‍ കാലിഫോര്‍ണിയയുടെ ഭൂരിഭാഗം പ്രദേശത്തും കാട്ടുതീ സാധ്യത മേഖലയായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏഴിടത്തായാണ് ലൊസാഞ്ചലസില്‍ കാട്ടുതീ പടരുന്നത്. ഇതില്‍ രണ്ടിടത്തേത് വലിയ കാട്ടുതീയാണുള്ളത്. ഇവ ഇതുവരെ അണയ്ക്കാന്‍ സാധിച്ചിട്ടില്ല. ഏതാണ്ട് ഒരു ലക്ഷത്തിലേറെ ആളുകളെ പ്രദേശത്തു നിന്നും ഇതിനോടകം ഒഴിപ്പിച്ചു. ജനുവരി 7നാണ് ആദ്യമായി കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്.

Comments: